Hot Posts

6/recent/ticker-posts

മുഖം ഗ്ലാസ് പോലെ തിളങ്ങാന്‍ ജെല്‍ തയ്യാറാക്കാം




ചര്‍മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ പലതാണ്. നാം കഴിയ്ക്കുന്ന ആഹാരത്തിന് മുതല്‍ ചര്‍മ സംരക്ഷണ പ്രക്രിയകള്‍ക്ക് വരെ ഇതില്‍ പങ്കുണ്ട്.


പല ഘടകങ്ങള്‍ ഒത്തിണങ്ങിയാലേ ഈ ഗുണം ലഭിയ്ക്കൂ. ചര്‍മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന പല ഘടകങ്ങളില്‍ ഒന്നാണ് ജെല്‍ എന്നത്. വീട്ടില്‍ തയ്യാറാക്കാവുന്ന തികച്ചും പ്രകൃതിദത്തമായ ഒരു ജെല്‍ എങ്ങനെ തയ്യാറാക്കാം എന്നറിയൂ.


ഇതിനായി വേണ്ടത് മഞ്ഞള്‍, ഫ്‌ളാക്‌സ് സീഡ്, കറ്റാര്‍ വാഴ എന്നിവയാണ്. മഞ്ഞള്‍ പരമ്പരാഗത സൗന്ദര്യ സംരക്ഷണ വഴിയാണ്. മുഖത്തെ പാടുകള്‍ക്കും മുഖക്കുരുവിനുമെല്ലാം പരിഹാരമാകുന്ന ഇത് ചര്‍മം തിളങ്ങാനും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഏറെ ഗുണകരമാണ്. ആന്റി ബാക്ടീരിയല്‍, ഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണ് മഞ്ഞള്‍ എന്നത്.




ഇത് തയ്യാറാക്കാന്‍​

ഇത് തയ്യാറാക്കാന്‍ ഫ്‌ളാക്‌സ് സീഡ് ജെല്‍ തയ്യാറാക്കാം. ഇത് തയ്യാറാക്കുമ്പോള്‍ ഇതില്‍ അല്‍പം ഓര്‍ഗാനിക് മഞ്ഞള്‍പ്പൊടിയോ മഞ്ഞളോ ഇട്ട് തിളപ്പിയ്ക്കാം. ഇത് ഊറ്റിയെടുത്ത് ഇതിലേയ്ക്ക് ഫ്രഷ് കറ്റാര്‍ വാഴ ജെല്‍ ചേര്‍ത്തിളക്കാം.


ഇതേറെ ഗുണം നല്‍കുന്ന ഒന്നാണ്. മുഖത്ത് ഇത് പുരട്ടി രാത്രി കിടക്കാം. നൈറ്റ് ക്രീം ഗുണം നല്‍കുന്ന ഒന്നാണിത്. ഇതല്ലെങ്കില്‍ രാവിലെ പുരട്ടാം. ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കുന്ന ഒന്നാണിത്.

Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ