Hot Posts

6/recent/ticker-posts

ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ 12 ശ്ലീഹൻമാരുടെ തിരുനാളിന് കൊടിയേറ്റി




ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ ഇടവക മധ്യസ്ഥരായ 12 ശ്ലീഹൻമാരുടെ തിരുനാളിന് വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ കൊടിയേറ്റി. ക്രിസ്തുവിന്റെ 12 ശ്ലീഹൻമാർക്ക് സമർപ്പിതമായ ഇന്ത്യയിലെ തന്നെ ഏക ദേവാലായമാണ് ചെമ്മലമറ്റം പള്ളി.


ഉയർപ്പ് തിരുനാൾ കഴിഞ്ഞ് വരുന്ന പന്തകുസ്താ തിരുനാളിന്റെ അന്നാണ് സഭ ശ്ലീഹൻമാരുടെ തിരുനാളും ആഘോഷിക്കുന്നത്. 12 ശ്ലീഹൻമാരുടെ അപൂർവ്വരൂപങ്ങൾ അൾത്താര സ്ഥാപിച്ചിരിക്കുന്ന ഏക ദേവാലയം കുടിയാണ് ചെമ്മലമറ്റം പള്ളി. 


ശ്ലീഹൻമാരുടെ നാമത്തിലുള്ള പുതിയ ദേവാലയം സന്ദർശിക്കാനും പ്രാർത്ഥിക്കാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി തീർത്ഥാടകരാണ് ചെമ്മലമറ്റം പള്ളിയിൽ എത്തുന്നത്. പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച നടക്കുന്ന തിരുനാൾ പ്രദിക്ഷണത്തിലും പ്രശസ്തമായ അപ്പവും മീനും ഊട്ടു നേർച്ചയിലും സംബന്ധിക്കാൻ നിരവധി തിർത്ഥാടകർ ചെമ്മലമറ്റം പള്ളിയിൽ എത്തും.





Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ