Hot Posts

6/recent/ticker-posts

കാവുംകണ്ടം സൺ‌ഡേ സ്കൂൾ കുട്ടികൾക്കായി ജീവിത ദർശൻ ക്യാമ്പ് നടത്തി




കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി സൺഡേ സ്കൂൾ കുട്ടികൾക്ക് വേണ്ടി ജീവിത ദർശൻ ക്യാമ്പ് 2023 നടത്തി. വിശുദ്ധ കുർബാനയോടെ ക്യാമ്പ് ആരംഭിച്ചു. ജോയൽ ആമിക്കാട്ട് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. 


സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ ആമുഖ പ്രഭാഷണം നടത്തി. വികാരി ഫാ.സ്കറിയ വേകത്താനം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ലിൻസി ഇരുവേലിക്കുന്നേൽ മിഷൻ അനുഭവങ്ങൾ പങ്കുവച്ചു. 


വിശുദ്ധ കുർബാന ദൈവവിളി, ജീവിതവിശുദ്ധി, ദൈവസ്നേഹം, ജീവിതലക്ഷ്യം, എന്നീ വിവിധ വിഷയങ്ങളെക്കുറിച്ച് ബ്രദർ ജിബിൻ തയ്യിൽ, ഷോൺ തെരുവൻകുന്നേൽ, ബ്രദർ ടോണി പടിഞ്ഞാറേക്കുറ്റ്, ബ്രദർ ടോം വാഴചാരിക്കൽ തുടങ്ങിയവർ ക്ലാസ് നയിച്ചു. കുട്ടികൾക്ക് വേണ്ടി വിവിധ കലാ - കായിക മത്സരങ്ങൾ നടത്തി.




മത്സര വിജയികൾക്ക് ഫാ. സ്കറിയ വേകത്താനം സമ്മാനം വിതരണം ചെയ്തു. ജിയാമോൾ കൂറ്റക്കാവിൽ, സാവിയോ പാതിരിയിൽ, എവ്ലിൻ കല്ലാനിക്കുന്നേൽ, സിമി ഷിജു കട്ടക്കയം, ആൽബിൻ കറിക്കല്ലിൽ, ദിയ ഡേവീസ് കല്ലറക്കൽ, ഏദൻ മനപ്പുറത്ത് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്