Hot Posts

6/recent/ticker-posts

കോട്ടയം മെഡിക്കൽ കോളജിലെ തീപിടിത്തം: സ്ലാബുകൾ പൊളിച്ചുപണിയണം




കോട്ടയം മെഡിക്കൽ കോളജിൽ തീപിടിത്തമുണ്ടായ ബഹുനിലക്കെട്ടിടത്തിന്റെ ചില കോൺക്രീറ്റ് സ്ലാബുകൾക്ക് ബലക്ഷയമുണ്ടെന്നും ഈ ഭാഗം പൊളിച്ചു മാറ്റി വീണ്ടും പണിയണമെന്നും വിദഗ്ധ സമിതിയുടെ നിർദേശം. തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഐഐടി മദ്രാസ് വിദഗ്ധ സമിതി, മെഡിക്കൽ കോളജ്  പ്രിൻസിപ്പൽ ഡോ. എസ്.ശങ്കറിന് 300 പേജുള്ള റിപ്പോർട്ട് കൈമാറി. 


പ്രഫ. ഡോ. പി.അലഗു സുന്ദരമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. കെട്ടിടത്തിന്റെ ബലം പരിശോധിക്കാൻ  ഭിത്തി തുരന്നുള്ള പരിശോധനയും  ലേസർ  വഴിയുള്ള പരിശോധനയും നടത്തിയാണ് കേടുപാടുകൾ കണ്ടെത്തിയത്.  


വെൽഡിങ് മെഷീനിൽ നിന്നുള്ള തീപ്പൊരിയോ ചെറിയ ഷോർട്ട് സർക്യൂട്ടോ ആകാം കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.മെഡിക്കൽ കോളജിലെ നിർമാണത്തിലിരിക്കുന്ന 8 നിലയുള്ള സർജിക്കൽ ബ്ലോക്കിന് ഫെബ്രുവരി 13നാണ് തീപിടിച്ചത്. 




Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു