Hot Posts

6/recent/ticker-posts

നാവിൽ വെള്ളമൂറും രുചിയിൽ ഇരുമ്പൻ പുളി അച്ചാർ




എളുപ്പത്തിൽ വളരെ കുറച്ചു ചേരുവകൾ കൊണ്ട് എങ്ങനെ രുചികരമായി ഇലുമ്പി പുളി അച്ചാർ ഉണ്ടാക്കാമെന്ന് നോക്കാം.



ചേരുവകൾ

ഇരുമ്പൻ പുളി – 40 എണ്ണം
ശർക്കര – 1 
കാശ്മീരി മുളകുപൊടി – 1 ടീ സ്പുൺ
കടുക്, ഉലുവ – 1/4 സ്പൂൺ വീതം
പഞ്ചസാര – 1/2 സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ഒരു ഗ്ലാസ്


തയാറാക്കുന്ന വിധം

വൃത്തിയാക്കിയ ഇരുമ്പൻ പുളി, മുകളിലും താഴെയും രണ്ട് അറ്റവും മുറിച്ചു മാറ്റി നാലായി കീറി എടുക്കണം. ഇതിലേക്കു ശർക്കര തല്ലിപ്പൊട്ടിച്ചതും ഒരു ഗ്ലാസ് വെള്ളവും ചേർത്തു പ്രഷർ കുക്കറിൽ 2 വിസിൽ വരുന്നതു വരെ വേവിച്ച് എടുക്കുക. 






പ്രഷർ പോയ ശേഷം ഈ മിശ്രിതം ഒരു നോൺസ്റ്റിക്ക് പാൻ ചൂടാക്കി അതിലേക്ക് ഒഴിക്കുക. ഇത് നന്നായി തിളച്ചു തുടങ്ങുമ്പോൾ കാശ്മീരി മുളകുപൊടി ചേർക്കാം. ഇതിലേക്കു വറത്തുപൊടിച്ച കടുകും ഉലുവയും ചേർത്ത് ഇളക്കി യോജിപ്പിക്കാം.

കുറുകി വരുമ്പോൾ പഞ്ചസാരയും ഒരു നുളള് ഉപ്പും ചേർത്തു വാങ്ങാം. ബിരിയാണി, റൈസ്, ചപ്പാത്തി ഏതിനൊപ്പവും കഴിക്കാവുന്ന ഒന്നൊന്നര അച്ചാർ ആണിത്. 

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
ഇടമറ്റം രത്നപ്പൻ അനുസ്മരണ സമ്മേളനം പാലായിൽ നടന്നു