Hot Posts

6/recent/ticker-posts

വാവ സുരേഷ് കടുത്തുരുത്തിയിൽ നിന്ന് മൂർഖനെയും കു‍ഞ്ഞുങ്ങളെയും പിടികൂടി




കടുത്തുരുത്തി പാലക്കരയിൽ ഒരു മൂർഖനേയും 25 കുഞ്ഞുങ്ങളേയും പിടികൂടി. വാവ സുരേഷാണ് സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തിൽ നിന്നും പാമ്പുകളെ പിടികൂടിയത്. 


കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് പാമ്പിനെ കണ്ടെത്തിയത്. സമീപത്ത് നിരവധി വീടുകളുള്ള സ്ഥലമാണ്.


അറിയിച്ചതിനെത്തുടർന്ന് വാവ സുരേഷ് എത്തി നാല് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെയും കു‍ഞ്ഞുങ്ങളെയും പിടികൂടിയത്. പാമ്പിനെ വനത്തിൽ തുറന്ന് വിടും.





Reactions