Hot Posts

6/recent/ticker-posts

മാർ അഗസ്തീനോസ് കോളേജിന് 4 റാങ്കുകൾ




രാമപുരം: 2023 എം ജി യൂണിവേഴ്സിറ്റി ബയോടെക്നോളജി ബിരുദ പരീക്ഷയിൽ രാമപുരം മാർ ആഗസ്‌തീനോസ് കോളേജ് 4 റാങ്കുകൾ കരസ്ഥമാക്കി. ബി എസ് സി ബയോടെക്നോളജിയിൽ ആദ്യ 10 റാങ്കുകളിൽ 4  റാങ്കുകളും മാർ ആഗസ്‌തീനോസ് കോളജ് വിദ്യാർത്ഥികൾ നേടി.  


റിയ കെ റോയ്  രണ്ടാം റാങ്ക്, അന്നാ ജോണി ആറാം റാങ്ക്, നേഹ സനോജ് ഏഴാം റാങ്ക്, ഗിൽനമോൾ ജിജി എട്ടാം റാങ്ക്  എന്നിവരാണ് റാങ്ക് ജേതാക്കൾ.


കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്,  അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ്  പ്രകാശ് ജോസഫ്, ഡിപ്പാർട്ടമെന്റ് മേധാവി ഡോ. സജേഷ്‌ കുമാർ  പി റ്റി എ പ്രസിഡന്റ് ജിമ്മി ആലനോലിക്കൽ തുടങ്ങിയവർ റാങ്ക് ജേതാക്കളെ  അഭിനന്ദിച്ചു.




Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ