Hot Posts

6/recent/ticker-posts

റേഷൻ: കടം വേണ്ടെന്ന നിർദേശം മരവിപ്പിച്ചു




റേഷൻ വിതരണത്തിനുള്ള ഭക്ഷ്യധാന്യം വ്യാപാരികൾക്കു കടം കൊടുക്കേണ്ടെന്ന നിർദേശം നടപ്പിലാക്കുന്നത് 25 വരെ നിർത്തിവച്ചു. ഉത്തരവ് നടപ്പാക്കിയാൽ ഈ മാസത്തെ റേഷൻ വിതരണം തടസ്സപ്പെടുമെന്ന ആശങ്കയിലാണ് നടപടി. 


മാർച്ച് അവസാനം ഇറങ്ങിയ ഉത്തരവ് നടപ്പാക്കുന്നതിനെ റേഷൻ വ്യാപാരി സംഘടനകൾ ശക്തമായി എതിർത്തിരുന്നു. ഓരോ മാസത്തേക്കുമുള്ള ഭക്ഷ്യധാന്യം പണം വാങ്ങാതെ വിതരണം ചെയ്യുകയും ധാന്യത്തിന്റെ വില തൊട്ടു മുൻ മാസത്തിലെ കമ്മിഷനിൽ നിന്നു കുറയ്ക്കുകയുമാണ് ചെയ്തുവന്നിരുന്നത്. 


ഏതെങ്കിലും സാഹചര്യത്തിൽ കമ്മിഷൻ വൈകുകയോ ധാന്യവിലയെക്കാൾ കുറയുകയോ ചെയ്താൽ വ്യാപാരികൾ തുക നേരിട്ട് അടച്ചിരുന്നു.  




ഈ രീതി നിർത്തണമെന്നും ഭക്ഷ്യധാന്യ വില മുൻകൂറായോ ധാന്യം എടുക്കുന്ന ദിവസമോ അടയ്ക്കണമെന്നും മാർച്ചിൽ ഉത്തരവിറങ്ങി. ഇതിനെതിരെ കേരള സ്റ്റേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ   സിവിൽ സപ്ലൈസ് കമ്മിഷണർക്കും വകുപ്പ് മന്ത്രിക്കും കത്തയച്ചിരുന്നു. 

കടം നൽകിയില്ലെങ്കിൽ കടകളിൽ സാധനമെത്തിക്കാനാകില്ലെന്നും വായ്പ എടുത്തു ധാന്യം എത്തിക്കുന്നതു നഷ്ടമാണെന്നും ഇവർ അറിയിച്ചു.ധാന്യം നൽകുന്നത് പൂർണമായും കടമല്ലെന്നും അതേ മാസം തന്നെ തുക തിരിച്ചു പിടിക്കുന്നുണ്ടെന്നും പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥരും നിലപാടെടുത്തു. 

ഈ മാസത്തെ റേഷൻ വിതരണം തടസ്സപ്പെടുമെന്നു വന്നതോടെ പല ടിഎസ്ഒമാരും സ്വന്തം ഉറപ്പിൽ വ്യാപാരികൾക്കു ഭക്ഷ്യധാന്യം കടം നൽകി. തുടർന്നാണ് 25 വരെ ഉത്തരവ് മരവിപ്പിച്ചത്.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്