Hot Posts

6/recent/ticker-posts

നടി വിജയലക്ഷ്മി അന്തരിച്ചു




ചെന്നൈ: തമിഴ് ടെലിവിഷൻ സീരിയലുകളിൽ അമ്മ വേഷങ്ങളിൽ നിറഞ്ഞുനിന്ന നടി വിജയലക്ഷ്മി (70) അന്തരിച്ചു. വൃക്കരോഗത്തെത്തുടർന്ന് ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.


നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ വിജയലക്ഷ്മി പത്തോളം സിനിമകളിൽ ചെറുവേഷങ്ങളിൽ അഭിനയിച്ചു. പിന്നീട് ടെലിവിഷൻ സീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 


ജനപ്രീതിനേടിയ ‘ഭാരതിക്കണ്ണമ്മ’ എന്ന പരമ്പരയിൽ നായികയുടെ മുത്തശ്ശിയുടെ വേഷമാണ് ഏറ്റവും പ്രശസ്തം. 




ശരവണൻ മീനാക്ഷി, മുത്തഴക്, ഈറമാന റോജാവേ എന്നിവയടക്കം അമ്പതോളം പരമ്പരകളിൽ അഭിനയിച്ചു. വൃക്കരോഗത്തിന് ചികിത്സയിലിരിക്കേ വിജയലക്ഷ്മിക്ക് വീണുപരിക്കേറ്റിരുന്നെന്ന് ബന്ധുക്കൾ അറിയിച്ചു.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്