Hot Posts

6/recent/ticker-posts

കൊല്ലപ്പള്ളി വൈദ്യുതി സെക്ഷന്റെ കീഴിൽ വൈദ്യുതി മുടക്കം തുടർക്കഥയാകുന്നു




കാവുംകണ്ടം: കൊല്ലപ്പള്ളി വൈദ്യുതി സെക്ഷന്റെ കീഴിലുള്ള കടനാട്, കാവുംകണ്ടം എന്നീ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം തുടർക്കഥയാകുന്നു. കാറ്റടിച്ചാൽ കറന്റ് പോകുന്ന അവസ്ഥയാണുള്ളത്. മാത്രമല്ല, മാനത്ത്‌ മഴക്കാർ കണ്ടാൽ കറന്റില്ലാത്ത സാഹചര്യമാണുള്ളത് എന്നാണ് പൊതുവേ സംസാരം. 


ഏതാനും മാസങ്ങളായി ഇത് തുടർന്നുകൊണ്ടിരിക്കുന്നു. ഇതു മൂലം ഉപഭോക്താക്കൾ വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്നു. വൈദ്യുതി പ്രതിസന്ധി മൂലം മറ്റൊരു സംവിധാനത്തെ ആശ്രയിക്കേണ്ട സാഹചര്യമാണുളളത്. 


ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ്  ഉണ്ടായി കൊണ്ടിരിക്കുന്നത്.സ്കൂൾ, ആശുപത്രി, പള്ളി, ക്ഷേത്രം, വ്യവസായ സ്ഥാപനങ്ങൾ, ഫാമുകൾ, വീടുകൾ എന്നിവിടങ്ങളിലെ വൈദ്യുതി മുടക്കം മൂലം ഉപഭോക്താക്കൾ കഷ്ടപ്പെടുകയാണ്.   




ഫാമുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി പ്രതിസന്ധി മൂലം കടുത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഉപഭോക്താക്കൾ ജനറേറ്ററിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഞായറാഴ്ചകളിൽ കറന്റ്‌ ഇല്ലാത്തതിനാൽ ദേവാലയ തിരുക്കർമ്മങ്ങൾക്ക് പോലും വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഓഡിറ്റോറിയങ്ങളിലെ വിവാഹങ്ങൾക്ക് വൈദ്യുതി തടസ്സം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 

ടച്ചിംഗിന്റെ പേരിൽ കറന്റ് ഓഫ് ചെയ്യുമ്പോൾ യാതൊരു മുന്നറിയിപ്പും ഉപഭോക്താക്കൾക്ക് നൽകുന്നില്ല. കൊല്ലപ്പള്ളി കെ എസ് ഇ ബി സെക്ഷന്റെ കീഴിലുള്ള പ്രദേശങ്ങളിൽ വൈദ്യുതി പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കരുത് എന്നും കാവുംകണ്ടം എ.കെ.സി.സി, പിതൃവേദി യൂണിറ്റ് തയ്യാറാക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ കൊല്ലപ്പള്ളി കെഎസ്ഇബി ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്താനും യോഗം തീരുമാനിച്ചു. ഫാ. സ്കറിയ വേകത്താനം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. അഭിലാഷ് കോഴിക്കോട്ട്, ഡേവിസ്‌ കല്ലറക്കൽ, ജോസ് കോഴിക്കോട്ട്, രാജു അറക്കകണ്ടത്തിൽ, ബിജു ഞള്ളായിൽ, രാജു കോഴിക്കോട്ട്, തോമാച്ചൻ കുമ്പളാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു