Hot Posts

6/recent/ticker-posts

അരിക്കൊമ്പൻ; ഹര്‍ജി അടുത്തമാസം ആറിനു പരിഗണിക്കാമെന്ന് സുപ്രീംകോടതി


തമിഴ്‌നാട്ടിലെ വനത്തിലുള്ള കാട്ടാന അരിക്കൊമ്പനെ ഇനിയും മയക്കുവെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി അടുത്തമാസം ആറിനു പരിഗണിക്കാമെന്ന് സുപ്രീംകോടതി. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനയാണു ഹര്‍ജി നൽകിയത്. 


അത്രയും നാൾ ആനയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും ആനകള്‍ ശക്തരാണെന്നും ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, പി.കെ.മിശ്ര എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. 


കോതയാറില്‍ സുഖമായിരിക്കുന്ന അരിക്കൊമ്പന്‍റെ കൂടുതല്‍ വിഡിയോ ദൃശ്യങ്ങള്‍ തമിഴ്നാട് വനം വകുപ്പ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഏതാനും ദിവസമായി കോതയാര്‍ ഡാമിനു സമീപമുള്ള കാട്ടില്‍ അരിക്കൊമ്പന്‍ തുടരുകയാണ്. 


ഇതോടെ കേരളത്തിലേക്ക് ആന കടക്കുമോ എന്ന അതിര്‍ത്തി ഗ്രാമങ്ങളിലെ ആശങ്കയ്ക്ക് അല്‍പം കുറവുണ്ട്. ഭക്ഷണവും വെള്ളവും ധാരാളമായുള്ള പ്രദേശത്താണ് അരിക്കൊമ്പനുള്ളത്. 


ഇതേ സ്ഥലത്ത് മറ്റ് ആനകളും ആനക്കൂട്ടങ്ങളുമുണ്ട്. ഇവരുമായി ചങ്ങാത്തത്തിനൊന്നും അരിക്കൊമ്പന്‍ തയറായിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും