Hot Posts

6/recent/ticker-posts

മുഖത്തെ കറുത്ത പാടുകൾക്ക് പരിഹാരം




മുഖത്തുണ്ടാകുന്ന കറുത്ത പാടുകള്‍ പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ഇതിന് കാരണങ്ങള്‍ പലതുമുണ്ടാകും. അമിതമായി വെയില്‍ ഏല്‍ക്കുന്നത് മുതല്‍ ചില ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ വരെ. ഇവ മാറ്റാൻ കഴിയുന്ന ചില ഫേസ് പായ്ക്കുകളെക്കുറിച്ച് അറിയാം. 


കടലമാവ്, മഞ്ഞള്‍ എന്നിവ. ഇതില്‍ പാല്‍ കൂടി ചേര്‍ക്കും. ഈ പൊടികള്‍ പാലില്‍ കലര്‍ത്തി മുഖത്ത് പുരട്ടാം. കടലമാവ് പൊതുവേ ചര്‍മത്തിന് നിറം നല്‍കാന്‍ നല്ലതാണ്. മഞ്ഞളിനും ഈ ഗുണമുണ്ട്. ആന്റി ഓക്‌സിഡന്റ് ഇഫക്ട് കൂടി ഉള്ള ഒന്നാണ് മഞ്ഞള്‍.


വെളിച്ചെണ്ണ-ബദാം ഓയില്‍ കലര്‍ത്തി പുരട്ടുന്നതും ഏറെ നല്ലതാണ്. ഇവ രണ്ടും എടുത്ത് ചെറുതായി ചൂടാക്കി മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിയ്ക്കാം. ഒരു ടീസ്പൂണ്‍ ബദാം ഓയിലിന് അര ടീസ്പൂണ്‍ വെളിച്ചെണ്ണ മതിയാകും. എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്ക് ഇതില്‍ അല്‍പം നാരങ്ങാനീര് ചേര്‍ക്കാം. ഇവര്‍ തുല്യ അളവില്‍ ഓയിലുകള്‍ എടുത്താല്‍ മതിയാകും.




നാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും മുഖത്തെ കറുത്ത പാടുകള്‍ മാറ്റാനുള്ള മറ്റൊരു കോമ്പോയാണ്. ഇതില്‍ പേരയുടെ തളിരില കൂടി ചേര്‍ക്കും. നാരങ്ങാനീര് ഒരു ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍, പേരയില അരച്ചത് 1 ടീസ്പൂണ്‍ എന്നിവ കലര്‍ത്തി മുഖത്തിടാം. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ച് ചെയ്യുന്നത് നല്ലതാണ്.


കുക്കുമ്പര്‍-തൈര്​

വെള്ളരിക്ക അല്ലെങ്കില്‍ കുക്കുമ്പര്‍-തൈര് മിശ്രിതവും നല്ലതാണ്. ഇവ രണ്ടിനും ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. തൈരിലെ ലാക്ടിക് ആസിഡാണ് ഇതിന് ഗുണം നല്‍കുന്നത്. വെള്ളരിയ്ക്കക്കും ബ്ലീച്ചിംഗ് ഇഫക്ടുണ്ട്.

ഇവ രണ്ടും ചേര്‍ന്ന മിശ്രിതം മുഖത്തെ കറുത്ത പാടുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. തൈരില്‍ മഞ്ഞള്‍പ്പൊടിയും അല്‍പം നാരങ്ങാനീരും ചേര്‍ത്ത് പുരട്ടുന്നതും കറുത്ത പാടുകള്‍ പോകാന്‍ ഗുണകരമാണ്.




Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ