Hot Posts

6/recent/ticker-posts

തൃശൂരിൽ അച്ഛനും അമ്മയും മകളും ഹോട്ടലിൽ മരിച്ച നിലയിൽ




തൃശൂർ: മൂന്നംഗ കുടുംബത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ, സുനി പീറ്റർ, മകൾ എന്നിവരാണ് മരിച്ചത്. തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ഹോട്ടലിൽ തൂങ്ങി മരിച്ചനിലയിലാണ് ഇവരെ കണ്ടെത്തിയത്. ഇതിൽ സന്തോഷ് പീറ്റർ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഭാര്യയെ സമീപത്തെ ബെഡിലും മകളെ ബാത്റൂമിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹങ്ങൾക്കു സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കുടുംബം സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടെന്നും അതിനാൽ ജീവനൊടുക്കുന്നുവെന്നുമാണ് ഇതിലുള്ളത്. തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ഇക്കഴിഞ്ഞ നാലാം തീയതിയാണ് ഇവർ തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. ഏഴാം തീയതി രാത്രി റൂം ഒഴിയുമെന്നാണ് ഇവർ അറിയിച്ചിരുന്നത്. 



ഇന്നു പുലർച്ചെയായിട്ടും റൂം തുറക്കാതായതോടെ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തൃപ്പൂണിത്തുറ സ്വദേശിനിയെന്നാണ് മരിച്ച സ്ത്രീയുടെ മേൽവിലാസത്തിലുള്ളത്. 

(ശ്രദ്ധിക്കുക:ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ–1056,0471–2252056)







Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍