Hot Posts

6/recent/ticker-posts

മയക്കുമരുന്ന് വ്യാപനം തടയാൻ സാധിക്കാത്ത സർക്കാരാണ് ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലയ്ക്ക് ഉത്തരവാദി : സജി മഞ്ഞക്കടമ്പിൽ



കോട്ടയം: മയക്കുമരുന്ന് ഉൾപ്പടെ ലഹരി ഉൽപന്നങ്ങൾ യഥേഷ്ടം ഉപയോഗിക്കുവാൻ അന്യസംസ്ഥാന തൊഴിലാളികൾക്കും, യുവാക്കൾക്കും കേരളത്തിൽ സാഹചര്യം ഒരുക്കി കൊടുക്കുന്ന സംസ്ഥാന സർക്കാരാണ്  ആലുവയിലെ അഞ്ചുവയസ്സുകാരി പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ടതിന് കാരണമെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.


അന്യസംസ്ഥാന തൊഴിലാളികൾ യാതൊരു രേഖകളും ഇല്ലാതെ കേരളത്തിൽ തമ്പടിച്ചിരിക്കുന്നതും, ലഹരിക്ക് അടിമയായിരിക്കുന്ന ഇത്തരം ആളുകൾ യഥേഷ്ടം വിഹരിക്കുന്നതും ഒഴിവാക്കുവാൻ സംസ്ഥാന ഗവൺമെൻറ് അടിയന്തര നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.









Reactions