Hot Posts

6/recent/ticker-posts

പനയ്ക്കപ്പാലത്ത് കാർ കലുങ്കിൽ ഇടിച്ചു



പാലാ- ഈരാറ്റുപേട്ട റോഡിൽ പനയ്ക്കപ്പാലത്ത് കാർ കലുങ്കിൽ ഇടിച്ചു. കാർ തോടിന് സമീപമുള്ള പാലത്തിൽ തട്ടി നിൽക്കുകയായിരുന്നു.



വാഹനം താഴേയ്ക്ക് പതിയ്ക്കാതിരുന്നതിനാൽ ദുരന്തം ഒഴിവായി. ആർക്കും സാരമായ പരിക്കില്ല.


ഈരാറ്റുപേട്ടയിലേയ്ക്ക് പോവുകയായിരുന്ന വാ​ഗണർ കാറാണ് കലുങ്കിൽ കുടുങ്ങിയത്. 








ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപക‌ടം ഉണ്ടായത്. വിവേകാനന്ദ സ്കൂളിലേയ്ക്കുള്ള ജം​ഗ്ഷന് സമീപമാണ് അപകടം നടന്നത്. കലുങ്ക് പൂർണമായും തകർന്നു. കാർ കലുങ്കിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു.

Reactions