Hot Posts

6/recent/ticker-posts

മണിപ്പൂരിലേത് ബിജെപി സ്പോൺസേർഡ് കലാപം: യൂത്ത് ഫ്രണ്ട് (എം)


ചെറുതോണി: മണിപ്പൂരിൽ നടക്കുന്നത് ബിജെപി സ്പോൺസേഡ് കലാപം ആണെന്ന് കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ല ജന.സെക്രട്ടറി ഷിജോ തടത്തിൽ. യൂത്ത് ഫ്രണ്ടും ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ നടന്ന സമാധാന ആഹ്വാന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷിജോ.


ക്രൈസ്തവ സമൂഹത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതിയാണ് മണിപ്പൂരിൽ കാണുന്നതെന്നും സംസ്ഥാന കേന്ദ്ര ഗവൺമെൻറ് നോക്കുകുത്തിയായി നിൽക്കുന്നത് ഇന്ത്യയുടെ മതേതര നിലപാടുകൾക്കേറ്റ പ്രഹരമാണെന്നും യൂത്ത് ഫ്രണ്ട് (എം) ആരോപിച്ചു.


യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപാറയുടെ നേതൃത്വത്തിൽ നടത്തിയ റാലിയിൽ ജില്ലാ നേതാക്കളായ വിപിൻ സി അഗസ്റ്റിൻ, റൈഗൻ മാത്യു, ആന്റോ ഓലികരോട്ട്, ഡിജോ വട്ടോത്ത്, ജോമി കുന്നപ്പള്ളിൽ, ആൽബിൻ വറപോള, ജോമെറ്റ് ഇളത്തുരുത്തിയിൽ, ബ്രീസ് ജോയി മുല്ലൂർ, റോയിസൺ കുഴിഞ്ഞാലിൽ, അനീഷ് മങ്ങാരത്ത്, അനില്‍ ആൻറണി കോലത്ത്, നൗഷാദ് മുക്കിൽ, റിനു മാത്യു എന്നിവർ പ്രസംഗിച്ചു. 



Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ