Hot Posts

6/recent/ticker-posts

അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ ബി.എഡ് അഡ്മിഷനുമായ് ബന്ധപ്പെട്ട ആശങ്ക പരിഹരിക്കണം: ബ്രൈറ്റ് വട്ടനിരപ്പേൽ


കോട്ടയം: ടിസി ഇല്ലാതെ ബി.എഡ്ന് അഡ്മിഷൻ നേടാൻ വിദ്യാർത്ഥികൾക്ക് സാധിക്കാത്തത് അവസാന വർഷ ബിരുദാനന്ത ബിരുദ വിദ്യാർത്ഥികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലറിനെ നേരിൽ കണ്ട് ആവശ്യപ്പെട്ടു.   


അവരുടെ ഒരു വർഷം പോകാൻ ഇത് കാരണമാകും. അവസാന വർഷ പരീക്ഷകൾ ഇതുവരെ ആരംഭിക്കാത്തതിനാൽ തന്നെ വിദ്യാർത്ഥികൾക്ക് ടിസി ലഭിക്കില്ല. ആയതിനാൽ ഈ വിഷയത്തിൽ വിദ്യാർത്ഥികൾക്ക് അനുകൂലമായ നടപടി സ്വീകരിച്ച് ആശങ്ക അകറ്റണമെന്ന് ബ്രൈറ്റ് വട്ടനിരപ്പേലിന്റെ നേതൃത്വത്തിലുളള കെ.എസ്.സി (എം) സംഘം എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലറിനോട് ആവശ്യപ്പെട്ടു. 


സംഘത്തിൽ കെ.എസ്.സി (എം) ഏറ്റുമാനൂർ നി.മണ്ഡലം പ്രസിഡന്റ് എബിൻ മടശ്ശേരിൽ, ജില്ലാ കമ്മറ്റി അംഗം ഷോൺ കൊല്ലപ്പള്ളിയിൽ, വിവിധ കോളേജുകളിൽ പഠിക്കുന്ന അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ എന്നിവർ ഉണ്ടായിരുന്നു.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും