Hot Posts

6/recent/ticker-posts

അതിഥി തൊഴിലാളി ക്യാംപുകളിൽ എക്‌സൈസ് റെയ്ഡ്


 പ്രതീകാത്മക ചിത്രം

പെരുമ്പാവൂരിലും ആലുവയിലുമായി അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളിലും മറ്റും എക്‌സൈസിന്റെ റെയ്ഡ്. ആലുവയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് എക്‌സൈഡിന്റെ മിന്നല്‍ റെയ്ഡ്. 


പെരുമ്പൂര്‍ മേഖലയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്പടിക്കുന്ന മേഖലകളില്‍ ഞായറാഴ്ച പോലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് എക്‌സൈസിന്റെ റെയ്ഡ്.



എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് റെയ്ഡ്. ജില്ലയിലെ വിവിധ സര്‍ക്കിളുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ സംഘങ്ങളായി കുന്നത്തുനാട് സര്‍ക്കിള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടത്തുന്നത്.


രാവിലെ മുതല്‍ നടത്തി വരുന്ന റെയ്ഡില്‍ നിരോധിത പുകയില ഉത്പന്നങ്ങളും ലഹരി വസ്തുക്കളും കണ്ടെടുത്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.



Reactions