Hot Posts

6/recent/ticker-posts

ഓണക്കാലത്ത് വെള്ള കാർഡുകാർക്ക് രണ്ടു കിലോ അരി മാത്രം



ഓഗസ്റ്റിൽ  വെള്ള റേഷൻ കാർഡുകാർക്കു രണ്ടു കിലോഗ്രാം അരി മാത്രമാകും ലഭിക്കുക. മഞ്ഞ കാർഡിനു മാത്രം ഓണക്കിറ്റ് നൽകുമ്പോഴാണു വെള്ള കാർഡുകാർക്ക് അരി വിഹിതം മുൻ മാസങ്ങളിലെക്കാൾ കുറച്ചത്. ഇത്തവണ ഓണം ഓ​ഗസ്റ്റിലാണ്.




ജൂലൈയിൽ 7 കിലോഗ്രാം അരിയും അതിനു മുൻപുള്ള മാസങ്ങളിൽ 10 കിലോഗ്രാം അരിയും വെള്ള കാർഡിന് അനുവദിച്ചിരുന്നു. ഓഗസ്റ്റിൽ നീല, വെള്ള കാർഡുകാർക്ക് ആട്ടയും ലഭിക്കാൻ സാധ്യതയില്ല.






ഇവർക്കുള്ള ആട്ട മുൻ‍മാസത്തെ സ്റ്റോക്കുള്ള താലൂക്കുകളിൽ മാത്രം‍ ഒരു പാക്കറ്റ് നൽകാനാണു നിർദേശം. ഓഗസ്റ്റിലെ വിതരണത്തിനു പുതിയ ആട്ട അനുവദിക്കില്ല. 


എന്നാൽ എല്ലാ താലൂക്കുകളിലും മഞ്ഞ, പിങ്ക് കാർഡുകാർക്ക് ആട്ട ലഭിക്കും. മഞ്ഞ കാർഡിന് 2 കിലോഗ്രാമും പിങ്ക് കാർഡിന് 3 കിലോഗ്രാമും ആട്ടയാകും പരമാവധി അനുവദിക്കുക. 



Reactions