Hot Posts

6/recent/ticker-posts

വില്ലേജ് ഓഫിസർമാർ ആഴ്ചയിൽ ഒരു ദിവസം ജോലിക്കണക്ക് നൽകണം



വില്ലേജ് ഓഫിസർമാർ ഇനി ആഴ്ചയിലൊരു ദിവസം അതുവരെ ചെയ്ത ജോലിയുടെ കണക്ക് പ്രത്യേക ഗൂഗിൾ സ്പ്രെഡ്ഷീറ്റിൽ രേഖപ്പെടുത്തണം. വില്ലേജ് ഓഫിസിലെ സേവനങ്ങളുടെയും നടപടികളുടെയും പ്രതിവാര, പ്രതിമാസ കണക്ക് ലാൻഡ് റവന്യു കമ്മിഷണർക്കു നൽകാൻ ഗൂഗിൾ ഷീറ്റ് അടിസ്ഥാനമാക്കി വില്ലേജ് ഓഫിസ് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (വിഒ–എംഐഎസ്) തയാറായി. 





ഓൺലൈനായും അല്ലാതെയും നടത്തുന്ന ഭൂമി പോക്കുവരവ്, വൺടൈം സർട്ടിഫിക്കേഷൻ, അനധികൃത വയൽ നികത്തൽ തുടങ്ങിയവ ശേഖരിക്കാനാണു വിഒ– എംഐഎസ് തയാറാക്കിയതെങ്കിലും കഴിഞ്ഞദിവസം ലാൻഡ് റവന്യു കമ്മിഷണർ വിളിച്ചുചേർത്ത യോഗത്തിൽ, എഴുപതോളം വിവരങ്ങൾ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചു.





ഓഗസ്റ്റ് മുതൽ സംസ്ഥാനതലത്തിൽ രൂപീകരിക്കുന്ന പ്രത്യേക പരിശോധനാ സംഘം ഈ വിവരങ്ങൾ ഉപയോഗിച്ചാകും വില്ലേജ് ഓഫിസുകളിൽ പരിശോധന നടത്തുക. താലൂക്ക്, കലക്ടറേറ്റ്, ലാൻഡ് റവന്യു കമ്മിഷണറേറ്റ് എന്നിവിടങ്ങളിലെ പരിശോധനാ വിഭാഗങ്ങൾക്കും വില്ലേജ്, താലൂക്ക്, ജില്ലാ തലത്തിലെ മുതിർന്ന ഓഫിസർമാർക്കും വിവരങ്ങൾ കാണാനാകും. ഭാവിയിൽ ഈ ഗൂഗിൾ സ്പ്രെഡ്ഷീറ്റിനെ സോഫ്റ്റ്‌വെയറാക്കി മാറ്റും.





Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്