Hot Posts

6/recent/ticker-posts

മതേതരത്വവും ജനാധിപത്യവും മുറുകെപ്പിടിച്ച് നിലപാടുകളിൽ ഉറച്ചുനിന്ന രാഷ്ട്രീയ വ്യക്തിത്വമായിരുന്നു ഉമ്മൻചാണ്ടി: മാണി സി കാപ്പൻ എംഎൽഎ


പാലാ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മാണി സി കാപ്പൻ എംഎൽഎ അനുശോചിച്ചു. മതേതരത്വവും ജനാധിപത്യവും മുറുകെപ്പിടിച്ച് നിലപാടുകളിൽ ഉറച്ചുനിന്ന രാഷ്ട്രീയ വ്യക്തിത്വമായിരുന്നു ഉമ്മൻചാണ്ടിയെന്ന് മാണി സി കാപ്പൻ പറഞ്ഞു. 




ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിച്ച ജനകീയനായ നേതാവായിരുന്നു അദ്ദേഹം. ജനങ്ങളെ ചേർത്തു നിർത്തുകയും സുതാര്യമായ പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കുകയും ചെയ്ത ജനനേതാവായിരുന്നു ഉമ്മൻചാണ്ടി. 



കേരളചരിത്രത്തിൽ എക്കാലവും ഉമ്മൻചാണ്ടി സ്മരിക്കപ്പെടും. ജനാധിപത്യചേരിക്കു അദ്ദേഹത്തിൻ്റെ വിയോഗം തീരാനഷ്ടമാണെന്നും മാണി സി കാപ്പൻ തൻ്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.



Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓണാഘോഷ ലോഗോ ഉദ്ഘാടനം ചെയ്തു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്