Hot Posts

6/recent/ticker-posts

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ്സ് പൂർണ്ണമായി കത്തി നശിച്ചു; ആര്‍ക്കും പരുക്കില്ല


തിരുവനന്തപുരം: ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ഓർഡിനറി ബസിനാണ് തീ പിടിച്ചത്.   



ഇന്ന് (ശനിയാഴ്ച്ച) രാവിലെ എട്ടരയോടെയായിരുന്നു അപകടം. ബസ്സിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ബസ് നിർത്തി എല്ലാവരേയും പുറത്തിറക്കി.



ഫയർഫോഴ്സ് എത്തി തീ പൂർണ്ണമായും അണച്ചു. യാത്രക്കാർക്ക് ആര്‍ക്കും പരുക്കില്ല. ഉൾവശം പൂർണ്ണമായും കത്തി. ദേശീയ പാതയിൽ ഗതാഗത തടസ്സപ്പെട്ടു.



Reactions