Hot Posts

6/recent/ticker-posts

മുളക്കുളം പഞ്ചായത്ത്‌ സംയുക്ത ട്രേഡ് യൂണിയൻ കൺവെൻഷൻ നടന്നു


മുളക്കുളം പഞ്ചായത്ത്‌ സംയുക്ത ട്രേഡ് യൂണിയൻ കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന സമിതി മെമ്പർ സ.സുരേഷ് കുമാർ ഉദ്ഘാടനം  ചെയ്തു. കെ.ടി.യു.സി നേതാവ് കുരുവിള ആഗസ്തിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് എച്.എം.എസ് ജില്ല വൈസ് പ്രസിഡന്റ്‌ ടോമി മ്യാലിൽ സ്വാഗതം പറഞ്ഞു.




എ.ഐ.ടി.യു.സി നേതാവ് എം.ആർ സാബു, സി.ഐ.ടി.യു നേതാക്കൾ ആയ ജോയി നേടിയോരം, എം.ആർ മണി, പി.യു മാത്യു, എച്.എം.എസ് വനിതാ മണ്ഡലം പ്രസിഡന്റ്‌ ബിജി മോൾ എം.എൻ, കെ.ടി.യു.സി. മണ്ഡലം പ്രസിഡന്റ്‌ ജെയിൻ ജോർജ്, ഓട്ടോ തൊഴിലാളി യൂണിയൻ ജില്ല കമ്മിറ്റി അംഗം കെ.ആർ ലാലു തുടങ്ങിയവർ പ്രസംഗിച്ചു.





Reactions