Hot Posts

6/recent/ticker-posts

ചെങ്കൽ‌- പുഴ മണൽ ഖനനത്തിന് നിയമപരമായി അംഗീകാരം നൽകണം: ജനാധിപത്യ കേരളാ കോൺഗ്രസ്



കടുത്തുരുത്തി: നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുവാൻ ചെറുകിട മേഖലയിൽ ചെങ്കൽ ഖനനത്തിനും പുഴ മണൽ വാരുന്നതിനും നിയമപരമായി അനുമതി നൽകണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു. ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. 


സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. ഫ്രാൻസീസ് തോമസ്, ജയിംസ് കുര്യൻ, ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ്, രാഖി സഖറിയ, പ്രൊഫ: അഗസ്റ്റിൻ ചിറയിൽ, ജോർജ് മരങ്ങോലി, പാപ്പച്ചൻ വാഴയിൽ, അനിൽ കാട്ടാത്തു വാലയിൽ, തോമസ് പോൾ കുഴികണ്ടത്തിൽ, സി.കെ.ബാബു ചിത്രാഞ്ജലി തുടങ്ങിയവർ പ്രസംഗിച്ചു.









Reactions