Hot Posts

6/recent/ticker-posts

സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിങ് നീട്ടി



തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിങ്  ജൂലൈ 31 വരെ നീട്ടി .ഇത് സംബന്ധിച്ച് ധനകാര്യവകുപ്പ് ഇന്ന് ഉത്തരവിറക്കി. ഹൈക്കോടതിയിലെ ഹർജിയെ തുടർന്ന് പെൻഷൻ മസ്റ്ററിങ് ഒരു മാസത്തോളം തടസപ്പെട്ടിരുന്നു.ഇത് മൂലം പെൻഷൻ വാങ്ങുന്ന വൃദ്ധരും വികലാംഗരും ഉൾപ്പെടെയുള്ളവർ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു. 


സർക്കാരിന്റെ ഔദ്യോഗിക സേവന ദാതാവായ അക്ഷയ കേന്ദ്രങ്ങളിൽ പെൻഷൻ മസ്റ്ററിങ് നടത്താനാണ് സർക്കാർ   ഹൈക്കോടതിയിലും സത്യവാഗ്മൂലം നൽകിയത്. ഇതോടെ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് പുനരാരംഭിക്കുകയായിരുന്നു.


കിടപ്പുരോഗികളുടെ മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിൽ എത്തിയാണ് നിർവഹിക്കുന്നത്. ഇതിനും സമയം എടുക്കും. ഫോറം ഓഫ് അക്ഷയ സെന്റർ എന്റ്രപ്രെണെഴ്സ് -ഫേസ് സംസ്ഥാന കമ്മിറ്റി ഇത് സംബന്ധിച്ച് ധനകാര്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. 


സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻകാരുടെ മസ്റ്ററിങ് ജൂലൈ 31വരെയാണ്  നീട്ടി നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ചു അക്ഷയ സംരംഭകർക്കും തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ധനകാര്യവകുപ്പ് നിർദേശം നൽകി.





Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും