Hot Posts

6/recent/ticker-posts

ഇന്നുമുതൽ കനത്ത മഴ; ചൊവ്വാഴ്ച 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം ശക്തിയാർജിക്കുമെന്നും ഇന്നു മുതൽ കനത്ത് മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും കൂടുതൽ മഴ. 


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും ഗുജറാത്ത് തീരം മുതൽ കേരളതീരം വരെ നിലനിൽക്കുന്ന ന്യൂനമർദപ്പാത്തിയുമാണു മഴ ശക്തമാകുമെന്ന പ്രവചനങ്ങൾക്കു പിന്നിൽ. 


ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്കു (24 മണിക്കൂറിനിടെ 11.5 സെന്റിമീറ്റർ മുതൽ 20.5 സെന്റിമീറ്റർ വരെ) സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു:

തിങ്കൾ (ഇന്ന്): കണ്ണൂർ, കാസർകോട്. 
ചൊവ്വ: എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്. 
ബുധൻ: കോഴിക്കോട്, കണ്ണൂർ, കാസർകോട്. 


ബുധനാഴ്ച കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ടിനു സമാനമായ അതിതീവ്രമഴ (മണിക്കൂറിൽ 20.4 സെന്റിമീറ്ററിൽ കൂടുതൽ) ലഭിക്കാൻ സാധ്യത എന്ന മുന്നറിയിപ്പുമുണ്ട്.


Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു