Hot Posts

6/recent/ticker-posts

ഡോക്‌ടേഴ്‌സ് ദിനത്തിൽ പൂർവ്വ വിദ്യാർത്ഥിക്ക് ആദരവ് നൽകി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ


ചെമ്മലമറ്റം: ഡോക്‌ടേഴ്‌സ് ദിനത്തിൽ പൂർവ്വ വിദ്യാർത്ഥിക്ക് ആദരവ് നൽകി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ. ഗവൺമെൻറ് താലൂക്ക് ആശുപത്രിയിലെ ന്യൂറോ ഫിസിഷ്യനായ ഡോ.ജോബിൻ മാത്യുവിനാണ്‌ സ്വീകരണം നൽകിയത്. 


സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ സാബു മാത്യു അധ്യക്ഷത വഹിച്ചു. സ്കൂൾ അസിസ്റ്റൻന്റ് മാനേജർ ഫാ.തോമസ് കട്ടിപ്പറമ്പിൽ പൊന്നാട അണിയിച്ച് ആദരിച്ചു. 



അധ്യാപക പ്രതിനിധികളായ അജു ജോർജ്, ഫ്രാൻസീസ് ജോസഫ്, ബിജു ജോസഫ്, ഷേർളി തോമസ്, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഡോ.ജോബിൻ മാത്യു വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി.



Reactions