Hot Posts

6/recent/ticker-posts

പെരിഞ്ഞാലി - വടക്കൻമേട് റോഡ് യാഥാർത്ഥ്യമായി



മേലുകാവ്: വടക്കൻമേട് നിവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമായി. പെരിഞ്ഞാലി - വടക്കൻമേട് റോഡ് യാഥാർത്ഥ്യമായതോടെയാണ് നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമമായത്. 


67 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. മാണി സി കാപ്പൻ എംഎൽഎ ഇതിനായി 60 ലക്ഷം രൂപ അനുവദിച്ചു. ബാക്കി ആവശ്യമായ 7 ലക്ഷം രൂപ തോമസ് ചാഴികാടൻ എം പി യും നൽകുകയായിരുന്നു. 


റോഡിൻ്റെ ഉദ്ഘാടനം സി എസ് ഐ ഈസ്റ്റ് കേരള മഹാ ഇടവക ബിഷപ് റവ ഫാ വി എസ് ഫ്രാൻസീസ്, മാണി സി കാപ്പൻ എം എൽ എ, തോമസ് ചാഴികാടൻ എം പി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. യോഗത്തിൽ മേലുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് തോമസ് സി വടക്കേൽ അധ്യക്ഷത വഹിച്ചു.


ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല ആർ, ഷൈനി ജോസ്, അഡ്വ ഷോൺ ജോർജ്, മറിയാമ്മ ഫെർണാണ്ടസ്, ബിൻസി ടോമി, അനുരാഗ് കെ ആർ, ഓമന ഗോപാൽ, ജെറ്റോ ജോസ്, റവ ജോണി ജോസഫ്, റി ജെ ബെഞ്ചമിൻ, ഷീബാമോൾ ജോസഫ്, ഷൈനി ബേബി, ജോസുകുട്ടി ജോസഫ്, അലക്‌സ് റ്റി ജോസഫ്, അഖില മോഹൻ, ബിജു സോമൻ, ഡെൻസി ബിജു, ജോയി സ്കറിയാ, അനൂപ് കുമാർ, ഷാജി റ്റി സി, ബിബി ഐസക്, റ്റിറ്റോ മാത്യു, ബിജു വടക്കല്ലേൽ, സിമി വല്ലനാട്, ഹണി ചെറിയാൻ കോക്കാട്ടുകുന്നേൽ, പ്രസന്ന സോമൻ എന്നിവർ പ്രസംഗിച്ചു.




Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ