Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്


തീക്കോയി ഗ്രാമപഞ്ചായത്തിന്റെയും ഗവ:ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ജൂലൈ 5 ബുധനാഴ്ച രാവിലെ 10 മണി മുതൽ  സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും.



തീക്കോയി പീപ്പിൾസ് ലൈബ്രറി ഹാളിലാണ് മെഡിക്കൽ ക്യാമ്പ്. പ്രഗൽഭരായ ആയുർവേദ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു ചികിത്സ നിർദേശങ്ങളും ഔഷധങ്ങളും ക്യാംപിൽ സൗജന്യമായി നൽകും. ക്യാമ്പിൽ പകർച്ചവ്യാധി പ്രതിരോധ ഔഷധങ്ങൾ നൽകുന്നതാണ്. 


ഡോ:പത്മനാഭൻ ഇ ജി, ഡോ:സുമി നൗഫൽ എന്നീ ഡോക്ടർമാർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകുന്നതാണ്. ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് ഉദ്ഘാടനം ചെയ്യും.







Reactions