Hot Posts

6/recent/ticker-posts

സർട്ടിഫിക്കറ്റുകൾ കാണാതായ കേസിൽ ബോധപൂർവമായ കുറ്റകൃത്യം നടന്നതായി പൊലീസ്


കോട്ടയം: എംജി സർവകലാശാലയിൽനിന്നു സർട്ടിഫിക്കറ്റുകൾ കാണാതായ കേസിൽ ബോധപൂർവമായ കുറ്റകൃത്യം നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണം പൂർത്തിയായതായി ഗാന്ധിനഗർ പൊലീസ് അറിയിച്ചു. അതേസമയം, സർവകലാശാലതല അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ വിസി ഉത്തരവിട്ടു.



കഴിഞ്ഞ മാസം 17നാണ് പേരെഴുതാത്ത സർട്ടിഫിക്കറ്റുകൾ കാണാതായതായി എംജി സർവകലാശാല സ്ഥിരീകരിക്കുന്നത്. നാലു ദിവസം തിരച്ചിൽ നടത്തിയെങ്കിലും സർട്ടിഫിക്കറ്റുകൾ സർവകലാശാലയ്ക്കു പുറത്തു പോയതായി സൂചന ലഭിച്ചതോടെയാണ് പൊലീസിൽ പരാതിപ്പെടുകയും സർവകലാശാലതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത്.  


സെക്‌ഷൻ ഓഫിസർമാരുടെയും അസിസ്റ്റന്റുമാരുടെയും മൊഴിയെടുപ്പ് പൂർത്തിയായി. സർവകലാശാലയിലെ ചില താൽക്കാലിക ജീവനക്കാരെ പൊലീസ് സംശയിക്കുന്നതായി സൂചനയുണ്ട്.


നിലവിൽ സസ്പെൻഷൻ ലഭിച്ച രണ്ട് ഉദ്യോഗസ്ഥരും പ്രതിപക്ഷ സംഘടനകളിൽ ഉൾപ്പെട്ടവരാണ്. കരുതിക്കൂട്ടി പ്രതിപക്ഷ സംഘടനകളുടെ ജീവനക്കാരെ ആക്രമിച്ചതായി പരാതിയുണ്ട്. 


ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം 5 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച വിസി ഉത്തരവിറക്കിയിരുന്നു. ഈ മാസം നാലിനുള്ളിൽ സർവകലാശാലതല അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്