Hot Posts

6/recent/ticker-posts

അമ്മ മരിച്ചതറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട മകനും മരിച്ചു

Representative image


ഭോപ്പാല്‍: ബൈക്കപകടത്തില്‍ അമ്മ മരിച്ച വിവരമറിഞ്ഞ് വീട്ടിലേക്ക് തിരിച്ച മകനും വാഹനാപകടത്തില്‍ മരിച്ചു. മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശ് രേവ ജില്ലക്കാരായ റാണി ദേവി(55) മകന്‍ സൂരജ് സിങ്(22) എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹങ്ങള്‍ ഒന്നിച്ചു സംസ്‌കരിച്ചു.



മൂന്ന് ആണ്‍ മക്കളും മൂന്ന് പെണ്‍ മക്കളുമാണ് റാണി ദേവിയ്ക്ക്. റാണി ദേവിയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. മൂത്ത മകനായ പ്രകാശിനും ഇളയമകന്‍ സണ്ണിയ്ക്കുമൊപ്പമായിരുന്നു റാണി ദേവിയുടെ താമസം. 



രണ്ടാമത്തെ മകനായ സൂരജ് ഇന്ദോറിലായിരുന്നു. ഇളയമകനൊപ്പം ബൈക്കില്‍ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇരുവരും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുന്നത്. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് മറ്റൊരാശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ റാണി ദേവി മരണപ്പെടുകയായിരുന്നു. മകൻ സണ്ണി പരിക്കുകളോടെ രക്ഷപ്പെട്ടു.


റാണി ദേവി മരിച്ച വിവരമറിഞ്ഞ് ഇന്ദോറില്‍ നിന്നും സുഹൃത്തിനൊപ്പം പുറപ്പെട്ടതാണ് സൂരജ്. യാത്രാമധ്യേ ടയര്‍ പൊട്ടി കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വഴിയില്‍ പാര്‍ക്ക് ചെയ്ത ട്രക്കില്‍ ഇടിച്ചു. 


സൂരജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. സുഹൃത്തും ഡ്രൈവറും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. അമ്മയുടെയും മകന്റെയും മരണത്തിന്റെ നടുക്കത്തിലാണ് ഗ്രാമം.





 



 
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍