Hot Posts

6/recent/ticker-posts

പ്ലാസ്റ്റിക് മാലിന്യത്തെ 'പതപ്പിച്ച്' അമേരിക്കന്‍ ഗവേഷകർ


Representative image

ലോകമൊട്ടാകെ പ്ലാസ്റ്റിക്കെന്ന വില്ലനെ തുരത്തുന്നതിന് പിന്നാലെയാണ്. ഇതിനായുള്ള ചില പരീക്ഷണശ്രമങ്ങള്‍ വിജയിക്കുമ്പോള്‍ മറ്റ് ചിലത് ലക്ഷ്യം കാണാതെ പോകുന്നു. എന്നാല്‍, ശാസ്ത്രലോകത്ത് ഒരേ സമയം കൗതുകവും ആകാംക്ഷയും ജനിപ്പിക്കുന്ന റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്തു വരുന്നത്. 


പഴയ പ്ലാസ്റ്റിക്കിനെ ഒരുഗ്രന്‍ സോപ്പാക്കി മാറ്റിയിരിക്കുകയാണ് അമേരിക്കയില്‍നിന്നുള്ള ഗവേഷകര്‍. വിര്‍ജീനിയ ടെക്കെന്ന സര്‍വകലാശാലയിലെ അധ്യാപകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.



പോളീഎഥിലീനെ ഫാറ്റി ആസിഡിലേക്കും അതുവഴി സോപ്പിലേക്കും മാറ്റാന്‍ പറ്റുമെന്ന നിഗമനത്തില്‍ ഗവേഷകരിലൊരാള്‍ എത്തി. തന്മാത്രപരമായി പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്നത് 3000 വരെ കാർബൺ ആറ്റങ്ങളുടെ വലിപ്പം കൂടിയ ശൃംഖലയാണ്. 


എന്നാൽ സോപ്പിൽ ഉപയോഗിക്കുന്ന ഫാറ്റി ആസിഡുകളാകട്ടെ ചെറിയ കണികകൾ അടങ്ങിയതും. ഇത് വേര്‍തിരിച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.


പ്ലാസ്റ്റിക്കില്‍നിന്ന് നിര്‍മിക്കുന്ന ലോകത്തിലെ ആദ്യത്തെ സോപ്പാണിതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. കളര്‍ ഒരല്‍പ്പം വ്യത്യസ്തമാണെങ്കിലും ഗുണത്തില്‍ മാറ്റമില്ലെന്ന് ഗവേഷകര്‍ പറയുന്നു.


ഈ രീതി പോളിഎഥിലീന്‍, പോളിപ്രോപ്പലീന്‍ എന്നീ രണ്ട് പ്ലാസ്റ്റിക് വിഭാഗങ്ങളില്‍ മാത്രമേ പ്രാവര്‍ത്തികമാകൂ. ലോകമെമ്പാടും ഈ രണ്ട് പ്ലാസ്റ്റിക് വിഭാഗങ്ങളില്‍ നിന്ന് പ്രതിവര്‍ഷം ഉത്പാദിപ്പിക്കപ്പെടുന്നത് 20 കോടി ടണ്‍ (200 മില്ല്യണ്‍ ടണ്‍) പ്ലാസ്റ്റിക് മാലിന്യമാണ്.




 



 
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍