Hot Posts

6/recent/ticker-posts

ബാലികയുടെ മരണം: മദ്യ വിരുദ്ധ കോ-ഓർഡിനേഷൻ പ്രാർത്ഥന സദസ് നടത്തി



ആലുവ: മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന
തരത്തിൽ ആലുവയിൽ നടന്ന പിഞ്ചുബാലികയുടെ കൊലപാതകത്തിൽ മദ്യ-ലഹരി വിരുദ്ധ സംയുക്ത കോ-ഓർഡിനേഷന്റെ നേതൃത്വത്തിൽ പ്രാർത്ഥന സദസ് നടത്തി. കേരള മദ്യ വിരുദ്ധ എകോപന സമിതി ചെയർമാൻ ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.



സംസ്ഥാനത്ത് വർധിച്ചു വരുന്ന മദ്യ- ലഹരിമാഫിയകളെ അമർച്ച ചെയ്യാൻ സർക്കാർ സംവിധാനം കൂടുതൽ കാര്യക്ഷമമാകണം. ഇവ സുലഭമായി ലഭിക്കുന്നതാണ് നാട്ടിൽ അടിക്കടി ഉണ്ടാകുന്ന ഇത്തരം ഹീനകൃത്യങ്ങൾ സംജാതമാകുന്നത്. മദ്യവർജനമാണ് നയമെന്ന് പ്രഖ്യാപിക്കുന്ന സർക്കാർ മദ്യ വ്യാപനമാണ് നടത്തുന്നതെന്നും അവർ ആരോപിച്ചു.



ബോധവൽക്കരണത്തോടെപ്പം മദ്യശാലകൾ സംസ്ഥാനത്ത് യഥേഷ്ടം കൊണ്ട് വരുന്ന തീരുമാനങ്ങളിൽ നിന്ന് സർക്കാർസ്വയം പിൻമാറണം. കുഞ്ഞുങ്ങളെ പുറത്ത് വിടാൻ പോലും രക്ഷിതാക്കൾ ഭയപ്പെടുന്ന തരത്തിലുള്ളൊരു അരക്ഷിത്വത്വം സംസ്ഥാനത്തുണ്ട്.


മദ്യം, മയക്കുമരുന്ന് മാഫിയകളുടെ കൈയിൽ പിടയുകയാണ് സംസ്ഥാനം.ആലുവയിലെ അഞ്ച് വയസുകാരിയും, കൊട്ടാരക്കരയിൽ ഡോ. വന്ദനയും, മൂവ്വാറ്റുപുഴയിലെ വിദ്യാർത്ഥിനിയും ഉൾപ്പെടെ മൂന്ന് പെൺകുട്ടികളാണ് അടുത്തയിടെ മയക്കുമരുന്നിന്റെ ഇരകളായി മാറിയത്. ഇത്തരം സംഭവങ്ങൾ സർക്കാർ അതീവ ഗൗരവത്തോടെ നോക്കി കാണണമെന്നും മദ്യ- ലഹരിവിരുദ്ധ കോ-ഓർഡിനേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.


അഡ്വ. ചാർളി പോൾ അധ്യക്ഷത വഹിച്ചു. പ്രസാദ് കുരുവിള, പി.എച്ച് ഷാജഹാൻ, ഹിൽട്ടൺ ചാൾസ് ഷൈബി പാപ്പച്ചൻ, കെ.കെ. വാമലോചനൻ സാബു ജോസ്, ജെസി ഷാജി, കുരുവിള മാത്യൂസ്, ജോൺസൺ പാട്ടത്തിൽ, ഏലൂർ ഗോപിനാഥ്, ജെയിംസ് കോറമ്പേൽ എന്നിവർ പ്രസംഗിച്ചു.






 





Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്