Hot Posts

6/recent/ticker-posts

ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന ദേവാലയത്തിൽ കാവുംകണ്ടം ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുക്കർമ്മങ്ങൾ



കാവുംകണ്ടം: ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തീർത്ഥാടന ദേവാലയത്തിൽ എല്ലാ ശനിയാഴ്ചയും നടത്തപ്പെടുന്ന തിരുകർമ്മത്തിന് ഓഗസ്റ്റ് 5 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കാവുംകണ്ടം ഇടവക കൂട്ടായ്മ നേതൃത്വം നൽകുന്നതാണ്.


വൈകുന്നേരം 5ന് ആഘോഷമായ പാട്ട് കുർബാന, നൊവേന, ഫാ. സ്കറിയ വേകത്താനം നേതൃത്വം നല്കും. തുടർന്ന് ജപമാല പ്രദക്ഷിണം നടക്കും. 


ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, ഫാ. ജോൺസൻ പുള്ളീറ്റ്, ഫാ. ജോസഫ് കീരാന്തടത്തിൽ, ഫാ. സ്കറിയ വേകത്താനം, ബിജു കോഴിക്കോട്ട്, സിജു കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.



 


Reactions