Hot Posts

6/recent/ticker-posts

നിരീശ്വരൻമാരായ സി.പി.എമ്മുകാർ മതനിന്ദ അവസാനിപ്പിക്കണം: സജി മഞ്ഞക്കടമ്പിൽ


പാലാ: ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കർ എ എം ഷംസീർ മാപ്പ് പറയണമെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ഓരോ മതവിശ്വാസിയും അവരുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കട്ടെ ആ വിശ്വാസത്തെ അവർ ആരാധിക്കട്ടെ അതിനെ അപമാനിക്കുന്നത് ശരിയല്ല.


നിരീശ്വരന്മാരായ സിപിഎം നേതാക്കൾ ദൈവങ്ങളെയും, മത നേതാക്കളെയും  അധിക്ഷേപിക്കുന്നത് സ്ഥിരം പരിപാടി ആക്കിയിരിക്കുകയാണന്നും സജി കുറ്റപ്പെടുത്തി.



തുണിയില്ലാത്ത ദൈവങ്ങളെയാണ് അമ്പലത്തിൽ പൂജിക്കുന്നതെന്നും കത്തോലിക്ക പുരോഹിതരും, കന്യാസ്ത്രീകളും ശമ്പളത്തിനു വേണ്ടി സമരം ചെയ്യുന്നുവെന്നും, ക്രിസ്ത്യൻ ബിഷപ്പുമാരെ നികൃഷ്ടജീവികൾ എന്നും വിളിച്ചും, പരിപാവനമായ ശമ്പരിമലയിൽ സ്ത്രീപ്രവേശനത്തിന് വേണ്ടി നിലപാടെടുക്കുകയും ചെയ്ത്  പാരമ്പര്യമുള്ള സിപിഎം നേതൃത്വം ഇനിയെങ്കിലും മത നിന്ദ അവസാനിപ്പിക്കണമെന്നും സജി ആവശ്യപ്പെട്ടു.


ളാലം ആൽത്തറ ശ്രീ ഗണപതി ക്ഷേത്രത്തിൽ കാണിക്ക അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറി സന്തോഷ് കാവുകാട്ട്, വനിതാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡൻറ് ഷൈലജ രവീന്ദൻ, നോയൽ ലൂക്ക് പെരുമ്പാറ, കെ.എം. കുര്യൻ കണ്ണംകുളം, ടോം ജോസഫ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.



 


Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ