Hot Posts

6/recent/ticker-posts

ഓൺലൈനിൽ മൊബൈൽഫോൺ ഓർഡർ ചെയ്തു, കിട്ടിയത് മരക്കഷ്ണം

പ്രതീകാത്മക ചിത്രം

കണ്ണൂര്‍ : ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ഫോണിന് പകരം മരക്കഷ്ണം ലഭിച്ചതായി പരാതി. കണ്ണൂര്‍ കേളകം സ്വദേശി ജോസ്മിയാണ് പോലീസില്‍ പരാതി നല്‍കിയത്. 


കഴിഞ്ഞ മാസമാണ് 7299 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ ജോസ്മി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത്.


ലഭിച്ച പാക്കറ്റ് തുറന്നു നോക്കിയപ്പോഴാണ് ഫോണിന് പകരം അതേ വലിപ്പത്തിലുള്ള മരക്കഷ്ണമാണ് ഉള്ളിലെന്ന് മനസ്സിലാകുന്നത്. ഉടന്‍ തന്നെ ഡെലിവറി ബോയിയെ വിളിച്ച് കാര്യമറിയിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ മാറ്റിത്തരാമെന്ന് ഡെലിവറി ബോയ് ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ ഫോണ്‍ ലഭിച്ചില്ല.


കസ്റ്റമര്‍ കെയറിലും കൊറിയര്‍ സര്‍വീസിലും വിളിച്ച് പരാതിയറിയിച്ചെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല. മാത്രമല്ല, ഓര്‍ഡര്‍ കൈപറ്റിയതിനാല്‍ പണം തിരികെ നല്‍കില്ലെന്നും ഓണ്‍ലൈന്‍ സൈറ്റിന്റെ കസ്റ്റമര്‍കെയര്‍ അറിയിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെടുന്നത്. പരാതി പോലീസ് പരിശോധിച്ചു വരികയാണ്.



 


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്