Hot Posts

6/recent/ticker-posts

രാമപുരം ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ കർഷക ദിനാഘോഷം നടന്നു



രാമപുരം: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി രാമപുരം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രാമപുരം ഗ്രാമപഞ്ചായത്തിൽ കർഷക ദിനം മാതൃക പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് വിപുലമായി ആചരിച്ചു.


ആഗസ്റ്റ് 17 രാവിലെ 10 മുതൽ രാമപുരം ഗ്രാമപഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന കർഷക ദിനാഘോഷ സമ്മേളനം കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിബി തോമസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ വിഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏഴ് മികച്ച കർഷകരെ അദ്ദേഹം ആദരിച്ചു. 



കൃഷി ഓഫീസർ പ്രജിതാ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ച സിബി തോമസിനെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജൂലിയറ്റ് മൊമെന്റോയും പൊന്നാടയും നൽകി ആദരിച്ചു. പഞ്ചായത്ത് ജനപ്രതിനിധികൾ, കാർഷിക വികസന സമിതിയംഗങ്ങൾ, പഞ്ചായത്ത് - കൃഷി ഡിപ്പാർട്ട്മെന്റ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കൃഷി അസിസ്റ്റന്റ് സനീർ ഷംസുദ്ദീൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് ഷമീമ നന്ദിയും പറഞ്ഞു.


തുടർന്ന് തേങ്ങ പൊതിക്കൽ, തേങ്ങ ചിരകൽ, കപ്പ അരിയൽ, കർഷിക ക്വിസ് എന്നീ കാർഷിക മത്സരങ്ങളും, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിബി തോമസ് നയിച്ച കാർഷിക സെമിനാറും നടന്നു. കാർഷിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും നൽകി. തുടർന്ന് പായസ വിതരണവും നടന്നു.







 



 
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
ബോയ്സ്ടൗണിലെ അന്തേവാസിയായ യുവാവിനെ ഇന്ന് രാവിലെ മുതൽ കാണാനില്ല