Hot Posts

6/recent/ticker-posts

ഇടുക്കി ജില്ലയില്‍ പാർട്ടി ഓഫീസുകളുടെ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ഹൈക്കോടതി



ഇടുക്കി ജില്ലയില്‍ സിപിഎം ഓഫിസുകളുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിർദ്ദേശം. ഉടുമ്പുന്‍ചോല, ബൈസന്‍വാലി, ശാന്തന്‍പാറ എന്നിവിടങ്ങളിലെ പാർട്ടി ഓഫിസുകളുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാനാണ് ജില്ലാ കലക്ടർക്ക് കോടതി നിർദ്ദേശം നൽകിയത്. 


മൂന്നാര്‍ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന്റേതാണു നിര്‍ദേശം. നിര്‍മാണം തടയാന്‍ ജില്ലാ കലക്ടര്‍ക്ക് പൊലീസ് സഹായം തേടാം. ആവശ്യമായ സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി.




ഇടുക്കി ശാന്തൻപാറയിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് നിർമിക്കുന്നതു ചട്ടങ്ങൾ ലംഘിച്ചാണെന്നും അത് ഇടിച്ചുനിരത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 


ഭൂപതിവ് ചട്ടം, കാർഡമം ഹിൽ റിസർവിലെ നിർമാണ ചട്ടം എന്നിവ ലംഘിച്ചു നിർമിക്കുന്ന കെട്ടിടത്തിനു വില്ലേജ് ഓഫിസർ സ്റ്റോപ്പ് മെമ്മോ നൽകിയതാണ്. എന്നിട്ടും സിപിഎം നിർമാണം തുടരുന്നു. നിയമ ലംഘനം നടത്തിയവർക്ക് എതിരെ കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.


വിവരാവകാശ നിയമപ്രകാരം ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണിക്കു ലഭിച്ച രേഖയിൽ, ഭൂപതിവ് ചട്ടം ലംഘിച്ച് റവന്യു വകുപ്പിന്റെ നിരാക്ഷേപപത്രം (എൻഒസി) ഇല്ലാതെയാണ് 4 നിലയുള്ള കെട്ടിടം നിർമിക്കുന്നതെന്നു വ്യക്തമാക്കിയിരുന്നു. 


സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റെ പേരിലുള്ള 8 സെന്റ് വസ്തുവിലാണ് ശാന്തൻപാറയിലെ കെട്ടിടം നിർമിക്കുന്നത്. ഇത് ഉൾപ്പെടെയുള്ള ഓഫിസുകളുടെ നിർമാണം നിർത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ്.


 



 
Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു