Hot Posts

6/recent/ticker-posts

ദേവമാതാ കോളേജിൽ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് നടന്നു



കോട്ടയം ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ സംഘടിപ്പിച്ച സീനിയർ പുരുഷ-വനിതാ വിഭാഗം ജില്ലാ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ്  കുറവിലങ്ങാട് ദേവമാതാ കോളേജിൽ ന‌ടന്നു. കേരള സ്റ്റേറ്റ് നെറ്റ് ബോൾ അസോസിയേഷന്റെയും കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും നിരീക്ഷണത്തിൽ ദേവമാതാ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിലാണ്  ചാമ്പ്യൻഷിപ്പ് നടന്നത്. 





പുരുഷ വിഭാഗത്തിൽ ദേവമാതാ കോളേജും വനിതാ വിഭാഗത്തിൽ അൽഫോൻസാ കോളേജും ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തിൽ  ചേർപ്പുങ്കൽ ഹോളി ക്രോസ്സ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും കുര്യനാട്  സെന്റ് ആൻസ് ഹയർ സെക്കന്ററി സ്കൂൾ മൂന്നാം സ്ഥാനവും നേടി. 





വനിതാ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ രണ്ടാം സ്ഥാനവും മൗണ്ട് കാർമൽ എച്ച് എസ്സ് എസ്സ് കോട്ടയം മൂന്നാം സ്ഥാനവും നേടി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പന്ത്രണ്ടോളം ടീമുകൾ പങ്കെടുത്തു. 


കേരള നെറ്റ് ബോൾ അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ.അനിൽ തോമസ് കോശി മത്സരം ഉദ്ഘാടനം ചെയ്തു.




കേരളാ നെറ്റ് ബോൾ അസ്സോസിയേഷൻ കോംപെറ്റീഷൻ ഡയറക്ടർ ഡോ. സണ്ണി വി സക്കറിയാസ്, നെറ്റ് ബോൾ അസ്സോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ക്യാപ്റ്റൻ ഡോ. സതീശ് തോമസ്, കോട്ടയം ജില്ലാ സെക്രട്ടറി ഡോ. സുനിൽ തോമസ്, കമ്മിറ്റി അംഗം പ്രസീദ മാത്യു, ട്രെഷറർ  സെൻ എബ്രാഹം എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.





 



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ