Hot Posts

6/recent/ticker-posts

ഹിരോഷിമ ദിനം ആചരിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ



ചെമ്മലമറ്റം: ഹിരോഷിമ ദിനത്തിൽ ലോക സമാധാനത്തിനായി പ്രാർത്ഥിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും. സമാധാനത്തിന്റെ പ്രതീകമായി വെള്ളരിപ്രാവിനെ ഉയർത്തി സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ തോമസ് കട്ടിപറമ്പിൽ സന്ദേശം നല്കി. 





യുദ്ധം ഒന്നിനും പരിഹാരം അല്ലന്നും മണിപ്പുർ കലാപം പോലുള്ള ലഹളകൾ രാജ്യത്തിന്റെ ഐക്യം തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.


ഹിരോഷിമ, നാഗസാക്കി ദിനത്തോട് അനുബന്ധിച്ച് വിവിധ മൽസരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തും. ഹെഡ് മാസ്റ്റർ സാബു മാത്യൂ, അധ്യാപകർ എന്നിവർ നേതൃത്വം നല്കി.








 



Reactions