Hot Posts

6/recent/ticker-posts

ഉമ്മൻചാണ്ടി അനുസ്മരണം ഓഗസ്റ്റ് 5 ശനിയാഴ്ച്ച


കോട്ടയം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുന്നതിനായി കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 5 ശനിയാഴ്ച രാവിലെ 9.30ന് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കബറടത്തിൽ പുഷ്പാർച്ചന നടത്തും. തു‌ടർന്ന് 10 മണിയ്ക്ക് പുതുപ്പള്ളി അധ്യാപക ബാങ്ക് ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം നടക്കും.


അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിക്കും. കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യ പ്രസംഗം നടത്തും.


കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ്, കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, മുൻ മന്ത്രി കെ.സി.ജോസഫ്, കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയ് എബ്രഹാം, കേരളാ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ റ്റിയു കുരുവിളാ, ഡെപ്യൂട്ടി ചെയർമാൻമാരായ കെ. ഫ്രാൻസീസ് ജോർജ്, തോമസ് ഉണ്ണിയാടൻ, വൈസ് ചെയർമാൻമാരായ വക്കച്ചൻ മറ്റത്തിൽ,  ഇ ജെ ആഗസ്തി, ഫ്രൊഫ: ഗ്രേസമ്മ മാത്യു, 


അഡ്‌വൈസർ തോമസ് കണ്ണന്തറ, ബേബി തുപ്പലിഞ്ഞി, ഉമ്മൻ ചാണ്ടിയുടെ പുത്രൻ ചാണ്ടി ഉമ്മൻ, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ജില്ല സെക്രട്ടറി അസീസ് ബഡായിൽ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, രാജു കുഴിവേലിൽ, കെ.ബി.ഗിരിഷ്, ഡിസിസി സംസ്ഥാന ജില്ലാ നേതാക്കൾ തുടങ്ങിയവരും പങ്കെടുക്കുമെന്ന് കേരളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജയിസൺ ജോസഫ് അറിയിച്ചു.



 


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓണാഘോഷ ലോഗോ ഉദ്ഘാടനം ചെയ്തു
വികസന സദസ്: കോട്ടയം ജില്ലയില്‍ 26 മുതല്‍, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും