Hot Posts

6/recent/ticker-posts

രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് 20 വ്യാജ സര്‍വകലാശാലകള്‍; കേരളത്തിലും വ്യാജന്‍


ന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വ്യാജ സര്‍വകലാശാലകളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന 20 സര്‍വകലാശാലകളുടെ പേര് വിവരങ്ങളാണ് യുജിസി പുറത്തുവിട്ടത്. അംഗീകാരമില്ലാത്തതിനാല്‍ ഉന്നതപഠനത്തിനോ ജോലിക്കോ ഈ സര്‍വകലാശാല ബിരുദങ്ങള്‍ പരിഗണിക്കില്ലെന്നും യുജിസി വ്യക്തമാക്കി.


യുജിസി നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നിരവധി സ്ഥാപനങ്ങള്‍ ബിരുദം നല്‍കുന്നതായി യുജിസിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം സര്‍വകലാശാലകള്‍ക്ക് ബിരുദം നല്‍കാന്‍ അധികാരമില്ലാത്തതിനാല്‍ ബിരുദങ്ങള്‍ക്ക് നിയമസാധുതയോ അംഗീകാരമോ ഉണ്ടായിരിക്കുന്നതല്ല. ഉന്നത വിദ്യാഭ്യാസത്തിനോ ജോലിക്കോ അവ പരിഗണിക്കില്ല യുജിസി സെക്രട്ടറി മനീഷ് ജോഷി വ്യക്തമാക്കി.


വ്യാജ സര്‍വകലാശാലകളുടെ പട്ടിക യുജിസി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു. അന്ന് പട്ടികയിലുള്‍പ്പെട്ട സര്‍വകലാശാലകളില്‍ പലതും ഇത്തവണയുമുണ്ട്.വ്യാജന്മാരുടെ എണ്ണത്തില്‍ ഡല്‍ഹിയാണ് മുന്നില്‍. എട്ട് വ്യാജസര്‍വകലാശാലകളാണ് ഡല്‍ഹിയില്‍ മാത്രമുള്ളത്. ഉത്തര്‍പ്രദേശില്‍ നാലും, ആന്ധ്രാപ്രദേശിലും പശ്ചിമബംഗാളിലും രണ്ട് വീതവും, കര്‍ണാടക,പുതുച്ചേരി,കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഒന്ന് വീതവുമാണ് വ്യാജസര്‍വകലാശാലകള്‍. സെന്റ്.ജോണ്‍സ് സര്‍വകലാശാലയാണ് കേരളത്തില്‍ നിന്നുള്ള വ്യാജസര്‍വകലാശാല.


വ്യാജസര്‍വകലാശാലകളുടെ പട്ടികയില്‍ വര്‍ഷങ്ങളായി സെന്റ് ജോണ്‍സ് സര്‍വകലാശാല ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലെവിടെയും ഇങ്ങനെയൊരു സര്‍വകലാശാല പ്രവര്‍ത്തിക്കുന്നതായോ വിദ്യാര്‍ഥികള്‍ക്ക് ബിരുദം നല്‍കിയതായോ കണ്ടെത്താനായിട്ടില്ല കടലാസില്‍ മാത്രമുള്ള സര്‍വകലാശാലയില്‍ ഇതുവരെ ആരെങ്കിലും പഠിച്ചതായും വിവരമില്ല. 


വിദ്യാര്‍ഥികളില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള പരാതിയും ഇതുവരെ ഉയര്‍ന്നിട്ടില്ല. എന്നാല്‍ സര്‍വകലാശാല സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും യുജിസി പുറത്ത് വിട്ടിട്ടുമില്ല.


 


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്