Hot Posts

6/recent/ticker-posts

കോളേജിൽ നിന്ന് സാറും മാഡവും 'പുറത്താകും'


പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോളജുകളും സർവകലാശാലകളും ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘സർ/മാഡം’ തുടങ്ങിയ അഭിസംബോധനകൾ ഒഴിവാക്കാനൊരുങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇതു സംബന്ധിച്ചു വകുപ്പ് അഭിപ്രായം തേടിയപ്പോൾ കൊളോണിയൽ കാലത്തെ പ്രതിനിധീകരിക്കുന്ന ഈ പദങ്ങൾ വേണ്ടെന്നാണ് ഉന്നത വിദ്യാഭ്യാസ കൗൺസിലും റിപ്പോർട്ട് നൽകിയത്.


 പകരമായി മാതൃഭാഷയിൽ നിന്ന് യോജ്യമായ പദങ്ങൾ കണ്ടെത്തണമെന്നാണ് കൗൺസിലിന്റെ അഭിപ്രായം.


ബഹുമാന സൂചകമായ ഭാവ– പദ പ്രയോഗങ്ങൾ നിയമനിർമാണ, നീതിന്യായ, ഭരണനിർവഹണ വ്യവഹാരങ്ങളിൽ ഒഴിച്ചുകൂടാനാവില്ലെന്ന നിലപാടും കൗൺസിൽ സ്വീകരിച്ചു.  ഇതേ തുടർന്നു മാതൃഭാഷയിൽ നിന്നു യോജ്യമായ പദങ്ങൾ നിർദേശിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനോട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. 



ലിംഗനീതിക്കു വിഘാതമാകുന്ന ‘സർ / മാഡം’ തുടങ്ങിയ അഭിസംബോധനകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു പാലക്കാട് സ്വദേശി ബോബൻ മാട്ടുമന്ത സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണു നടപടികൾ.



 


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും