Hot Posts

6/recent/ticker-posts

ബസിൽ ലൈംഗിക അതിക്രമം; പോലീസുകാരനും ഐ.ജി. ഓഫീസ് ജീവനക്കാരനും അറസ്റ്റിൽ


പ്രതീകാത്മക ചിത്രം

അടൂർ: തിരുവനന്തപുരത്തേക്ക് പോകാൻ അടൂരിലെത്തിയ രണ്ട് കെ.എസ്.ആർ.ടി.സി. ബസുകളിൽ ഒരേസമയം ലൈംഗിക അതിക്രമം. പിടിയിലായ രണ്ടുപേരും ആഭ്യന്തരവകുപ്പിലെ ജീവനക്കാർ. ഒരാൾ ഐ.ജി. ഓഫീസ് ജീവനക്കാരനാണ്. മറ്റൊരാൾ പോലീസുകാരനും.


തിരുവനന്തപുരം ദക്ഷിണമേഖലാ ഐ.ജി.യുടെ (പി.ടി.സി. ട്രെയിനിങ്) കാര്യാലയത്തിലെ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് ഇടുക്കി കാഞ്ചിയാർ നേരിയംപാറ അറയ്ക്കൽ സതീഷ് (39), കോന്നി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പത്തനാപുരം പിറവന്തൂർ ചെമ്പനരുവി നെടുമുരുപ്പേൽ ഷമീർ (39) എന്നിവരെയാണ് അടൂർ പോലീസ് അറസ്റ്റുചെയ്തത്. ഷമീറിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.




തിങ്കളാഴ്ച രാവിലെ 11.30-നായിരുന്നു രണ്ട് അതിക്രമങ്ങളും. മുണ്ടക്കയത്തുനിന്ന്‌ പത്തനംതിട്ട അടൂർ വഴി തിരുവനന്തപുരത്തിന് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി.ബസ് അടൂരിൽ എത്തിയപ്പോഴാണ് യാത്രക്കാരിയായ യുവതി സതീഷിനെതിരേ ബസ് ജീവനക്കാരോട് പരാതിപ്പെട്ടത്. 


സീറ്റിൽ ഒപ്പമിരുന്നയാൾ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നായിരുന്നു പരാതി. കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചതനുസരിച്ച് പോലീസെത്തി സതീഷിനെ കസ്റ്റഡിയിലെടുത്തു.


ഇതേസമയം തന്നെയാണ് മറ്റൊരു ബസിലും സമാനസംഭവം ഉണ്ടായത്. തിരുവനന്തപുരത്തിന് പോകുകയായിരുന്ന ബസ് അടൂരിൽ എത്തിയപ്പോൾ ഷമീറിന്റെ മുന്നിലെ സീറ്റിൽ ഇരുന്ന യുവതിയാണ് പരാതി പറഞ്ഞത്. 


ഷമീർ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നായിരുന്നു ഇവരുടെ പരാതി. യുവതിയും ബന്ധുക്കളും ചേർന്ന് പോലീസുകാരനെ തടഞ്ഞുവെച്ചു. പോലീസ് എത്തി ഷമീറിനെ കസ്റ്റഡിയിൽ എടുത്തു. ഇരുവരെയും റിമാൻഡ്‌ ചെയ്തു.



 





Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്