Hot Posts

6/recent/ticker-posts

മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 12ാ മത് സമാധി ദിനം ആചരിച്ചു


ഋഷി തുല്യനായി ജീവിച്ച ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 12ാ മത് സമാധി ദിനം ഭക്തിപൂർവം ആചരിച്ചു. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം ശങ്കരൻ സ്മൃതി മണ്ഡപത്തിൽ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ദദ്രദീപം തെളിയിച്ചു. 


അഡ്വ. മോൻസ് ജോസഫ് എംഎൽഎ ശങ്കരൻ നമ്പൂതിരിയുടെ ഓർമ്മ പുതുക്കി പ്രണാമം അർപ്പിച്ചു. തുടർന്ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പുഷ്പാർച്ചനയിൽ മള്ളിയൂർ ശങ്കരൻ നമ്പൂതിരി, വിവിധ ഹൈന്ദവ സംഘടനാ നേതാക്കൾ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 


മള്ളിയൂർ ശങ്കരൻ നമ്പൂതിരി പകർന്നു നൽകിയ അറിവ് ഭക്തർക്കു മുന്നിൽ സമർപ്പിക്കുകയാണ് മള്ളിയൂർ മനയിലെ അംഗങ്ങൾ. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, ദിവാകരൻ നമ്പൂതിരി എന്നിവർക്കു ഭാഗവതഹംസം നൽകിയ ഭാഗവത സാരാംശം ഇപ്പോൾ പുത്തൻ തലമുറയിലേക്കു പകർന്നു നൽകി വരുന്നു.




 


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം