Hot Posts

6/recent/ticker-posts

വിലപിക്കുന്ന മണിപ്പൂർ ജനതയ്ക്കായി അരുവിത്തുറ പള്ളിയിൽ നിന്നും ഇന്ന് ജപമാല റാലി നടക്കും


വിലപിക്കുന്ന മണിപ്പൂർ ജനതയ്ക്കായി അരുവിത്തുറ പള്ളിയിൽ നിന്നും ഇന്ന്  ജപമാല റാലി നടക്കും. അരുവിത്തുറ പള്ളി വികാരി ഫാ. അ​ഗസ്റ്റിൻ പാലയ്ക്കാപറമ്പിലിന്റെ നേതൃത്വത്തിൽ നടത്തുന്ന ജപമാല പ്രാർത്ഥന ഇന്ന് വെള്ളി വൈകുന്നേരം 05.15 ന് അരുവിത്തുറ പള്ളിയിൽ നിന്നും വല്യച്ചൻ മലയിലേക്ക് പുറപ്പെടും. 


എന്നാൽ ഇതേദിവസം ഈരാറ്റുപേട്ടയിൽ മറ്റൊരു രാഷ്ട്രീയ പാർട്ടി നടത്തുമെന്ന് പറയുന്ന മണിപ്പൂർ പ്രതിഷേധ റാലിയിൽ ഫാ. അ​ഗസ്റ്റിൻ പാലക്കാപ്പറമ്പിൽ പങ്കെടുക്കില്ലെന്നും. അരുവിത്തുറ പള്ളിയുമായോ വികാരി അച്ചനുമായോ യാതൊരു ബന്ധവുമില്ലെന്നും അരുവിത്തുറ പള്ളി അധികാരികൾ പറഞ്ഞു. 





 


Reactions