Hot Posts

6/recent/ticker-posts

ലാപ്ടോപ്പിന് വിലകൂടാൻ സാധ്യത; ഇറക്കുമതിക്ക് നിയന്ത്രണം


ന്യൂഡൽഹി: വിദേശത്തുനിന്നുള്ള ലാപ്ടോപ്, പേഴ്സനൽ കംപ്യൂട്ടർ (പിസി), ടാബ്‍ലെറ്റ് അടക്കമുള്ളവയുടെ ഇറക്കുമതിക്കു കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തി. സർക്കാരിന്റെ പ്രത്യേക ലൈസൻസ് ഉണ്ടെങ്കിലേ ഇനി കമ്പനികൾക്ക് ഇറക്കുമതി സാധ്യമാകു. ഇറക്കുമതി കുറച്ച് ആഭ്യന്തര ഉൽപാദനം ശക്തിപ്പെടുത്താനാണു നീക്കം. 


ഇറക്കുമതിക്കു മുൻകൂർ അനുമതി വേണ്ടിവരുമെന്നതിനാൽ ഹ്രസ്വകാലത്തേക്ക് വിപണിയിൽ ലഭ്യതക്കുറവുണ്ടാകാം. വിലകൂടാനും ഇടയാകാം. ഇറക്കുമതി നിയന്ത്രണത്തിനു മുൻപ് കമ്പനികൾ ഓർഡർ ചെയ്ത കംപ്യൂട്ടറുകൾ 31 വരെ ഇന്ത്യയിൽ എത്തിക്കുന്നതിനു ലൈസൻസ് വേണ്ട. 


എന്നാലിനി മുതൽ ഓരോ മോഡലിനും കമ്പനികൾ ലൈസൻസിനായി അപേക്ഷിക്കുകയും കാത്തിരിക്കുകയും വേണം. ഉത്സവസീസൺ വരാനിരിക്കെ ലൈസൻസിനു വേണ്ടിയുള്ള കാത്തിരിപ്പ് ആപ്പിൾ, സാംസങ്, ഡെൽ അടക്കമുള്ള കമ്പനികൾക്കു തിരിച്ചടിയാകും. 


കംപ്യൂട്ടറിന് ആവശ്യമായ ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നതിനു നിയന്ത്രണമില്ല. ഇവ ഉപയോഗിച്ച് ഇന്ത്യയിൽ തന്നെ അസംബ്ലി ചെയ്യണമെന്നതാണു കേന്ദ്രം കമ്പനികൾക്കു നൽകുന്ന സന്ദേശം.



 


Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്