Hot Posts

6/recent/ticker-posts

അലഞ്ഞു തിരിഞ്ഞ പശുവിനെ പുല്ലു കൊടുത്ത് വശത്താക്കി വിറ്റയാൾ പിടിയിൽ; സ്ഥിരം പരിപാടിയാണോയെന്ന് അന്വേഷിക്കും

Representative image

എറണാകുളം ഗവ. മെഡിക്കൽ കോളജ് ക്യാംപസിൽ അലഞ്ഞുതിരിഞ്ഞ പശുവിനെ പിടിച്ചു വിറ്റ ജീവനക്കാരൻ അറസ്റ്റിൽ. മെഡിക്കൽ കോളജിലെ സ്ഥിരം ഡ്രൈവറായ ബിജു മാത്യുവാണു കളമശേരി പൊലീസിന്റെ പിടിയിലായത്. 


കൂടുതൽ കന്നുകാലികളെ പ്രതി ഇത്തരത്തിൽ വിറ്റഴിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടർന്നു പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചു. പശുവിനെ കച്ചവടക്കാർക്കു കൈമാറുന്നതിനിടെയാണു പൊലീസ് പിടിയിലായത്. 



ഇത്തരത്തിൽ കന്നുകാലികളെ നഷ്ടപ്പെടുന്നതായി ഏറെ പരാതികൾ മുൻപു പൊലീസിനു ലഭിച്ചിരുന്നു. ക്യാംപസിനുള്ളിൽ മേയാനെത്തുന്ന പശുക്കളെ പുല്ലും വെള്ളവും കൊടുത്തു പാട്ടിലാക്കിയ ശേഷം കച്ചവടക്കാർക്കു വിൽക്കുന്നതായിരുന്നു പ്രതിയുടെ രീതി. 


തനിക്കു സാമ്പത്തിക പ്രയാസമുണ്ടെന്നും പെട്ടെന്നു പണം വേണ്ടതിനാലാണു കന്നുകാലികളെ വിൽക്കുന്നതെന്നുമാണ് കച്ചവടക്കാരോട് പറഞ്ഞിരുന്നത്. 


വളരെ കുറഞ്ഞ വിലയ്ക്കാണു കന്നുകാലികളെ വിറ്റിരുന്നതെന്നാണു വിവരം. പശുക്കൾക്കു പുറമേ പോത്തുകളെയും എരുമകളെയുമെല്ലാം മെഡിക്കൽ കോളജ് പരിസരത്തുനിന്നു കാണാതായതായി നേരത്തെ പരാതിയുണ്ട്. 


പ്രതിയെ ചോദ്യം ചെയ്യുന്നതോടെ ഈ കന്നുകാലികളെയും വിൽപന നടത്തിയതാണോ എന്ന വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണു പൊലീസ്. 




 



 
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും