Hot Posts

6/recent/ticker-posts

കടല്‍ തീരത്തടിഞ്ഞ അജ്ഞാത വസ്തു റോക്കറ്റിന്റെ അവശിഷ്ടം



പടിഞ്ഞാറന്‍ ഓസ്‌ട്രേലിയിലെ ജൂരിയന്‍ ബേയ്ക്കടുത്ത് കടല്‍ തീരത്തടിഞ്ഞ അജ്ഞാതമായ ഭീമന്‍ ലോഹവസ്തു ഒട്ടേറെ അഭ്യഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഏതോ രാജ്യം വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗമാണിതെന്ന സംശയം അന്നേ ഉണ്ടായിരുന്നുവെങ്കിലും അത് സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോഴിതാ ഈ അജ്ഞാതവസ്തു എന്താണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി.


ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐ.എസ്.ആർ.ഒ.) വിക്ഷേപിച്ച പിഎസ്എല്‍വി റോക്കറ്റിന്റെ മൂന്നാം സ്‌റ്റേജിന്റെ ഭാഗമാണിതെന്നാണ് തിങ്കളാഴ്ച ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സി സ്ഥിരീകരിച്ചത്. ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സിയുടെ കൈവശാണ് ഇപ്പോള്‍ ഈ റോക്കറ്റ് അവശിഷ്ടമുള്ളത്. തുടര്‍ നടപടികള്‍ക്കായി ഐ.എസ്.ആർ.ഒയുമായി സംസാരിച്ചുവരികയാണെന്നും എ.എസ്എ. പറഞ്ഞു.


ഇന്ത്യയുടെ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ തീരത്ത് ഈ അവശിഷ്ടം കണ്ടെത്തിയത്. ഐ.എസ്.ആർ.ഒയുടെ റോക്കറ്റ് ഭാഗമാണിതെന്ന അഭ്യൂഹവും അന്നുണ്ടായിരുന്നു. എന്നാല്‍, ഈ വസ്തു പരിശോധിക്കാതെ തങ്ങളുടേതാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്നായിരുന്നു അന്ന് ഐ.എസ്.ആർ.ഒയുടെ പ്രതികരണം. 



അതേസമയം, ഇത് ചന്ദ്രയാന്‍ 3 റോക്കറ്റിന്റെ ഭാഗമല്ലെന്ന് അന്ന് തന്നെ വിലയിരുത്തപ്പെട്ടിരുന്നു. കാരണം ഏറെ നാള്‍ വെള്ളത്തില്‍ കിടന്നതിന്റെ ലക്ഷണങ്ങള്‍ ഈ വസ്തുവിനുണ്ടായിരുന്നു.



 


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്