Hot Posts

6/recent/ticker-posts

നാമജപ ഘോഷയാത്ര: എൻഎസ്എസ് വൈസ് പ്രസിഡന്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു


തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്നലെ എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ തലസ്ഥാനത്ത് നടത്തിയ നാമജപഘോഷയാത്ര നടത്തിയതിന് കന്റോൺമെന്റ് പൊലീസ് കേസെടുത്തു. 


എൻഎസ്എസ് വൈസ് പ്രസിഡന്റ് എം.സംഗീത്കുമാ‍റിനെ ഒന്നാം പ്രതിയാക്കി, കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയാണ് കേസ്. അന്യായമായി സംഘം ചേർന്നെന്ന് ആരോപിച്ചാണ് കേസ്. 


എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ 175 കരയോഗങ്ങളിൽനിന്നുള്ളവരാണ് യാത്രയിൽ പങ്കെടുത്തത്. പാളയം ഗണപതി ക്ഷേത്രത്തിൽനിന്ന് വൈകിട്ട് അഞ്ചരയോടെയാണ് ഘോഷയാത്ര ആരംഭിച്ചത്. 


നിലവിളക്കും നിറപറയും ഒരുക്കിയ ഗണേശ വിഗ്രഹത്തോടൊപ്പം ഗണപതി സ്തുതികളുമായി കരയോഗ അംഗങ്ങൾ അണിനിരന്ന യാത്ര വൈകിട്ട് ആറേമുക്കാലോടെ പഴവങ്ങാടി ഗണപതിക്ഷേത്രത്തിൽ സമാപിച്ചു. സ്ത്രീകളുൾപ്പെടെ ആയിരക്കണക്കിന് പേരാണ് യാത്രയിൽ പങ്കെടുത്തത്.



 


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്